കുടുംബങ്ങളുടെ ഐക്യത്തിന്, ഭരണാധികാരികളുടെ ജ്ഞാനത്തിന്, ലോകത്തിന്റെ സമാധാനത്തിന്… ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക

വത്തിക്കാന്‍ സിറ്റി: ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പോളണ്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരോടായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് ഇതാണ്, പോളണ്ടിലെ പ്രത്യക്ഷീകരണത്തിലൂടെ മാതാവ് നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത് ദിനവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനാണ്. എന്റെ ആഗ്രഹവും നിങ്ങള്‍ ഓരോ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം എന്നുതന്നെയാണ്.

ലോകസമാധാനത്തിനും കുടുംബങ്ങളുടെ ഐക്യത്തിനും ഭരണാധികാരികള്‍ക്ക് ജ്ഞാനം കിട്ടുന്നതിനും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം. എല്ലാ കൃപകളും സ്വര്‍ഗ്ഗത്തില്‍ നിന്ന് നമുക്ക് വാങ്ങിത്തരാന്‍ കഴിവുള്ള പ്രാര്‍ത്ഥനയാണ് ജപമാല എന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.