സ്വവര്‍ഗ്ഗവിവാഹത്തിന്റെ റിസപ്ഷന്‍ ചടങ്ങുകള്‍ ഏറ്റെടുക്കാനുള്ള ക്ഷണം നിരസിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി, നന്ദി അറിയിച്ച് കത്തോലിക്കാ മെത്രാന്മാര്‍

ഫിനീക്‌സ്: സ്വവര്‍ഗ്ഗദമ്പതികളുടെ കസ്റ്റം വെഡിംങ് ഇന്‍വിറ്റേഷന്‍ നിരസിക്കാനുള്ള അവകാശം ക്രിസ്ത്യന്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുണ്ട് എന്ന സുപ്രീം കോടതിയുടെ തീരുമാനത്തെ കത്തോലിക്കാസഭയിലെ മെത്രാന്മാര്‍ സ്വാഗതം ചെയ്തു.

ക്രൈസ്തവ ആര്‍ട്ടിസ്റ്റുകളായ ജോവന്നാ ദുക്കായ്ക്കും ബ്രീയന്ന കോസ്‌ക്കിക്കും സ്വവര്‍ഗ്ഗദമ്പതികളുടെ വിവാഹത്തിന്റെ സ്വീകരണച്ചടങ്ങുകളുടെയും അലങ്കാരങ്ങളുടെയും ചുമതലയേറ്റെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായ വിവാഹമാണ് ഇത് എന്നതിന്റെ പേരില്‍ ഇരുവരും ആ ക്ഷണം നിരസിക്കുകയായിരുന്നു. ഇതിനെതിരെ നല്കിയ പരാതിയിന്മേലാണ് ആര്‍ട്ടിസ്റ്റുകളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടതി വിധി പ്രസ്താവിച്ചത്.

മതസ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊണ്ടുള്ള ഈ കോടതി വിധിയോട് തങ്ങള്‍ നന്ദിയുള്ളവരായിക്കുമെന്ന് ബിഷപ്‌സ് കൗണ്‍സില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ജോവന്നയും ബ്രീയെന്നയും 2015 ലാണ് തങ്ങളുടെ മതവിശ്വാസത്തില്‍ അധിഷ്ഠിതമായി ഒരു സ്റ്റുഡിയോ ആരംഭിച്ചത്.പണത്തിന് വേണ്ടി വിശ്വാസവിരുദ്ധമായ കാര്യങ്ങളെ ബലികഴിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. എല്‍ജിബിറ്റി കമ്മ്യൂണിറ്റിയാണ് ഇവരുടെ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അനുകൂലമായ വിധിപ്രസ്താവത്തോടെ പുതിയൊരു ചരിത്രമാണ് ഇവിടെ രചിക്കപ്പെട്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.