യൂറോപ്പില്‍ ക്രൈസ്തവര്‍ക്ക് എതിരെയുള്ള ആക്രമണം രൂക്ഷമാകുന്നു

ലണ്ടന്‍: ക്രൈസ്തവര്‍ക്ക് എതിരെയുള്ള ആക്രമണം യൂറോപ്പില്‍ രൂക്ഷമാകുന്നു. ഹേറ്റ് ക്രൈം ആണ് ക്രൈസ്തവര്‍ക്ക് നേരെ ഇപ്പോള്‍ ന്ടന്നുകൊണ്ടിരിക്കുന്നതെന്ന് ഈ പുതിയ റിപ്പോര്‍ട്ട്പറയുന്നു. നാലു കൊലുപാതകങ്ങള്‍ ഉള്‍പ്പടെ 500 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെ 2021 ല്‍ നടന്നത്.

ദേവാലയാക്രമണം മുതല്‍ കൊലപാതകം വരെ നീണ്ടുപോകുന്നതാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണപരമ്പരകള്‍.65 പേജു വരുന്നറിപ്പോര്‍ട്ടിലാണ് യൂറോപ്പിലെ ക്രൈസ്തവര്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ വിവരണമുളളത്.

2005 മുതല്‍ വിയന്നകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യൂറോപ്പിലെ 19 രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള അക്രമം കൂടുതലായിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.