വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും സുനാമി ദുരന്തവും മുന്‍കൂട്ടി കണ്ട വിഷനറി

ക്രിസ്റ്റീന ഗാലഗര്‍ എന്ന വിഷനറിയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും സുനാമിയും മുന്‍കൂട്ടി കണ്ടത്. അയര്‍ലണ്ടുകാരിയായ ക്രിസ്റ്റീന ഒരുസാധാരണ പെണ്‍കുട്ടിയായിരുന്നു. സ്‌കൂളില്‍പോകാനോ എഴുത്തും വായനയുംപഠിക്കാനോ അവള്‍ക്ക് സാധിച്ചിട്ടുണ്ടായിരുന്നില്ല. അമ്മയുടെരോഗമായിരുന്നു ഇതിന് കാരണം.

ക്രിസ്റ്റീനയുടെ പ്രാര്‍ത്ഥന കേട്ട് ഈശോ അവളുടെ അമ്മയ്ക്ക് രോഗസൗഖ്യവും അവള്‍ക്ക് എഴുതാനും വായിക്കാനുമുള്ളകഴിവും നല്കി., 1985 ലാണ് അവളുടെ ജീവിതം ആകെ മാറിമറിഞ്ഞത്. യേശുവിന്റെ മുള്‍മുടിയണിഞ്ഞ ശിരസും ലോകത്തിലെ പാപകരമായഅവസ്ഥയും കണ്ടതാണ് അവളുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചത്.

1988 ല്‍ അവള്‍ക്ക് മാതാവ് സമാധാനത്തിന്റെ രാജ്ഞിയായി പ്രത്യക്ഷപ്പെട്ടു. മറ്റുള്ളവരുടെ ആത്മാവ് കാണാനുള്ള കഴിവു ദൈവം അവള്‍ക്ക് നല്കിയിരുന്നു. വൈദികരുടെയും മറ്റും ആത്മീയതകര്‍ച്ച കാണാനും അവള്‍ക്ക് കഴിഞ്ഞിരുന്നു. ആത്മാക്കള്‍ക്കുവേണ്ടിയുള്ള ബലിവസ്തുവായി അവളെ ദൈവം മാറ്റുകയായിരുന്നു.

1992 മുതല്‍ രണ്ടുതവണ സുനാമിയുടെ ദര്‍ശനം അവള്‍ക്ക് വെളിപ്പെട്ടുകിട്ടിയിരുന്നു. യൂറോപ്പിലും ലോകമൊട്ടാകെയും വെളളപ്പൊക്കവുംപ്രകൃതിക്ഷോഭങ്ങളും വര്‍ദ്ധിച്ചുവരുമെന്നും ക്രിസ്റ്റീനയ്ക്ക് കിട്ടിയ ദര്‍ശനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.