ക്രൈസ്തവസമൂഹത്തിന്റെ സംഭാവനകള്‍ വിസ്മരിക്കാനാവാത്തത്: ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍

ചാലക്കുടി: ക്രൈസ്തവസമൂഹത്തിന്റെ സംഭാവനകള്‍ വിസ്മരിക്കാനാവാത്തതെന്ന് ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തോട് അനുബന്ധിച്ച് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയരംഗങ്ങളിലും നാടിന്റെ വളര്‍ച്ചയിലുും ക്രൈസ്തവര്‍ നല്കിയ സംഭാവനകള്‍ മറക്കാനാവില്ല. ക്രൈസ്തവരുടെ സംഭാവനകള്‍ ഓര്മ്മിക്കുന്നതായി മ്യൂസിയം മാറും. അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദീപം തെളിച്ചു. കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷനായിരുന്നു.

വിവിധ സഭാ മേലധ്യക്ഷന്മാരും ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. മാത്യു നായ്ക്കംപറമ്പില്‍, റവ ഡോ അഗസ്റ്റിയന്‍ വല്ലൂരാന്‍ തുടങ്ങിയവരും പ്രസംഗിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.