യൂറോപ്പിന് സങ്കടം, ആഫ്രിക്കയ്ക്ക് സന്തോഷം ലോക ക്രൈസ്തവരുടെ സര്‍വ്വേ ഫലങ്ങളുമായി പ്യൂ റിസര്‍ച്ച് സെന്റര്‍


വാഷിംങ്ടണ്‍ ഡിസി: ക്രൈസ്തവര്‍ക്കൊരു സന്തോഷവാര്‍ത്ത. അടുത്ത 40 വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള ആദ്യ പത്ത് രാജ്യങ്ങളില്‍ ആറു രാജ്യങ്ങളും ആഫ്രിക്കയില്‍ നിന്നായിരിക്കുമത്രെ. പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പുതിയ സര്‍വ്വേയിലാണ് ഈ ഫലം പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍ യൂറോപ്പില്‍ ക്രൈസ്തവജനസംഖ്യയില്‍ കുറവുണ്ടായേക്കാമെന്നാണ് സര്‍വ്വേ. ആഗോള പൊതു ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായിട്ടാണ് ആഫ്രിക്കയിലെ ക്രൈസ്തവ ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

ഇപ്പോള്‍ തന്നെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ് ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ളത് നൈജീരിയായിലാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.