സഭയിലെ പ്രതിസന്ധികള്‍ പ്രാര്‍ത്ഥനകൊണ്ടും പരിശുദ്ധാത്മാവിന്റെ കൃപ കൊണ്ടും മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സമര്‍പ്പിതര്‍ പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി നയിക്കപ്പെടുന്നവരാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിനോട് അനുബന്ധിച്ച് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമര്‍പ്പിത അപ്പസ്‌തോലിക് സമൂഹങ്ങള്‍ക്കായുള്ള സിനഡല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സന്യാസസമൂഹങ്ങളുടെ മേലധികാരികളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. സഭയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പ്രാര്‍ത്ഥനയാലും പരിശുദ്ധാത്മാവിന്റെ കൃപയാലും മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.