ബുര്‍ക്കിനോഫാസോ: ബുര്‍ക്കിനോഫാസോയിലെ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെ ഉണ്ടായ ആക്രമണത്തില്‍ 15 കത്തോലിക്കര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയായിരുന്നു സംഭവം. ഫാ. ജീന്‍ പീയറെയുടെ പ്രസ്താവനയില്‍ മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചു. വളരെ വേദനാകരമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസരത്തില്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ചോദിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ 12 പേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ ചികിത്സയ്ക്കിടെയായിരുന്നു മരണമടഞ്ഞത്. ഇസ്ലാമിക് ടെററിസ്റ്റ് ഗ്രൂപ്പുകളാണ് അക്രമത്തിന് പിന്നില്‍. 2011 മുതല്‍ ഇവിടെ ഇസ്ലാമിക തീവ്രവാദികള്‍ ആധിപത്യം പുലര്‍ത്തിയിരിക്കുകയാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 50 ശതമാനം രാജ്യങ്ങളും ഭീകരരുടെ വിഹാരഭൂമിയാണ്. കത്തോലിക്കര്‍ക്ക് നേരെയാണ് കൂടുതലും ആക്രമണം നടക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന അവസ്ഥയിലാണ് ഇവിടെ ക്രൈസ്തവര്‍ കഴിഞ്ഞുകൂടുന്നത്.
ബുര്‍ക്കിനോ ഫാസോയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ആക്രമണം ; 15 കത്തോലിക്കര്‍ കൊല്ലപ്പെട്ടു
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.