മുറിവുകള്‍ സൗഖ്യമാക്കാനാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ശാരീരികവും ആത്മീയവുമായ മുറിവുകള്‍ സൗഖ്യമാക്കാനാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അതോടൊപ്പം വലിയ യാതനകള്‍ക്ക് മുന്നില്‍ തുറന്ന ആതുരാലയങ്ങളാകാനും സഭയ്ക്ക് കടമയുണ്ട്. നാല്പതോളം രാജ്യങ്ങളിലായിനിരവധി മാനവസേവന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ആവസ് ഫൗണ്ടേഷന്റെ സിറിയയ്ക്കു വേണ്ടിയുള്ളതുറവുളള ആശുപത്രികള്‍ എന്ന പദ്ധതിയിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ.

12 വര്‍ഷമായി സിറിയയില്‍ തുടരുന്ന അക്രമാസക്തമായ സംഘര്‍ഷങ്ങളുടെ ഫലമായി ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് പാപ്പ പരാമര്‍ശിച്ചു. ലോകത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധികളാണ് സിറിയ നേരിടുന്നത്.

കൊടും ദാരിദ്ര്യം,സാമ്പത്തികതകര്‍ച്ച,വര്‍ദ്ധിച്ചുവരുന്ന ജീവിതാവശ്യങ്ങള്‍.. സിറിയയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളിലൂടെ പാപ്പ കടന്നുപോയി, ജീവകാരുണ്യ സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും സര്‍വ്വോപരി ദരിദ്രര്‍ക്ക് സ്വന്തം വീടുപോലുളള അനുഭവമുണ്ടാകുകയും മാന്യമായി അവര്‍ സ്വീകരിക്കപ്പെടുകയും വേണം. പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.