കണ്ടെടുത്തുവോളം നമ്മെ തേടിവരുന്ന നല്ല ഇടയനാണ് ക്രിസ്തു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കണ്ടെടുക്കുവോളം നമ്മെ തേടിവരുന്ന നല്ല ഇടയനാണ് ക്രിസ്തുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുവിന്റെ ഇമേജ് ഒരു നല്ല ഇടയന്റേതാണ്. ത്യാഗപൂര്‍ണ്ണമായ സ്‌നേഹം കൊണ്ടാണ് അത് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ആടുകളെ മനസ്സിലാക്കിയിരിക്കുന്ന നല്ല ഇടയനായിട്ടാണ് യേശുവിനെ ചിത്രീകരിച്ചിരിക്കുന്നത്,

നല്ല ഇടയന്റെ ഞായറില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ക്രിസ്തു നമ്മെഅറിയുന്നു. ക്രിസ്തു നമ്മെ പേരു ചൊല്ലി വിളിക്കുന്നു. നാം നഷ്ടപ്പെടുമ്പോള്‍ നമ്മെകണ്ടെത്തുന്നതുവരെ അവിടുന്ന് നമ്മെ അന്വേഷിച്ചുവരുന്നു.

ഒരു ഗൈഡായിട്ടല്ല യേശുവിനെ ചിത്രീകരിക്കുന്നത്. ആടുകളുടെ തലവനായിട്ടുമല്ല, മറിച്ച് സഹവര്‍ത്തിത്വത്തോടെ ആടുകള്‍ക്കിടയില്‍ ജീവിക്കുന്നവനായിട്ടാണ്. ആടുകള്‍ക്കുവേണ്ടി ജീവത്യാഗം ചെയ്ത നല്ല ഇടയനാണ് ക്രിസ്തു. മാര്‍പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.