ഏക സിവില്‍ കോഡ് ഏകപക്ഷീയമായി നടപ്പാക്കരുത്

കൊച്ചി: ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഏകപക്ഷീയമാകരുതെന്നും ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം അനിവാര്യമാണെന്നും കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍(( കെആര്‍എല്‍സിസി). മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തും തുറന്ന ചര്‍ച്ചകളിലൂടെയും ഏകീകൃത സിവില്‍ കോഡിനെപ്പറ്റി അഭിപ്രായ സമന്വയത്തിലെത്തണം.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരികവൈവിധ്യങ്ങളും വിവിധ മതസമൂഹങ്ങളുടെ ആരാധനാസ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്കുന്ന മതസ്വാതന്ത്ര്യവും യാതൊരുവിധത്തിലും ഹനിക്കപ്പെടരുത്. ഇടക്കൊച്ചി ആല്‍ഫ പാസ്റ്റര്‍സെന്ററില്‍ നടന്ന ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.