ബസിലിക്കയിലെ കയ്യാങ്കളി: അന്വേഷണ റിപ്പോര്‍ട്ട് ജനുവരി ഏഴിന് മുമ്പ്

എറണാകുളം: സെന്റ് മേരീസ് ബസിലിക്കയില്‍ ഡിസംബര്‍ 23,24 തീയതികളില്‍ നടന്ന അപമാനകരമായ സംഭവങ്ങളെക്കുറിച്ച് പഠിച്ച് ജനുവരി ഏഴിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയമിച്ചു. ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി പ്രസിഡന്റ് റവ. ഡോ.ജോര്‍ജ് തെക്കേക്കരയാണ് കമ്മീഷന്‍ ചെയര്‍മാന്‍. ഫാ.പോളി മാടശ്ശേരി ഒഎഫഎം കപ്പൂച്ചിന്‍, ഫാ. മൈക്കിള്‍ വട്ടപ്പലം എന്നിവര്‍ കമ്മീഷന്‍ അംഗങ്ങളാണ്ഫാ.സെബാസ്റ്റ്യന്‍ മുട്ടംതൊടില്‍ കമ്മീഷന്‍ സെക്രട്ടറിയായി സേവനം ചെയ്യും.

എറണാകുളംഅങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആ്ന്‍ഡ്രൂസ് താഴത്താണ് നിയമനം നടത്തിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.