ഗുണപരമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ


സുതാര്യവും ഗുണകരവും നല്ലതെന്നു തോന്നുന്നതുമായ വിമര്‍ശനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. അത്തരം വിമര്‍ശനങ്ങളോട് തുറന്ന് സംവദിക്കാനും താന്‍ സന്നദ്ധനാണ്. മഡഗാസ്‌ക്കറില്‍ നിന്ന് റോമിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

എല്ലായ്‌പ്പോഴും വിമര്‍ശനങ്ങളില്‍ താന്‍ നേട്ടം കാണുന്നുണ്ട്. ചിലപ്പോള്‍ വിമര്‍ശനങ്ങള്‍ നിങ്ങളെ ദേഷ്യം പിടിപ്പിച്ചേക്കാം. എന്നാല്‍ അവിടെ തീര്‍ച്ചയായും ഗുണങ്ങളുമുണ്ട്. നല്ല വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യണം. ചുരുങ്ങിയ പക്ഷം ഞാന്‍ അങ്ങനെയൊരാളാണ്. വിമര്‍ശനങ്ങളെ സ്വീകരിക്കുമ്പോള്‍ ഒരാള്‍ സത്യത്തെ അന്വേഷിക്കും. ഒളിഞ്ഞിരുന്ന് വിമര്‍ശിക്കരുത്. അത് മാനുഷികമല്ല. ചിരിച്ചുകൊണ്ട് പല്ലിറുമ്മി വിമര്‍ശിക്കുന്നവരുമുണ്ട്. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.