ദളിത് ക്രൈസ്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ശതമാനം സംവരണം അനുവദിക്കണം

കണ്ണൂര്‍: ദളിത് ക്രൈസ്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ശതമാനം സംവരണം അനുവദിക്കണമെന്ന് കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദളിത്‌ക്രൈസ്തവവിദ്യാര്‍ത്ഥികള്‍ക്ക് പത്തു ശതമാനം സംവരണം നല്കുക, പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക, ദളിത് ക്രൈസ്തവരുടെ ജാതിതിരിച്ചുള്ള സമുദായ സര്‍ട്ടിഫിക്കറ്റ് നല്കുക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ദളിത് ക്രൈസ്തവ സംവരണം കേരളത്തില്‍ നടപ്പിലാക്കുക തുടങ്ങിയവയും സമ്മേളനം ആവശ്യപ്പെട്ടു.

സമാപന സമ്മേളനം കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.