ചരിത്രത്തിലാദ്യമായി സിനഡു ജോലികള്‍ക്കായി നാലുവനിതകള്‍

വത്തിക്കാന്‍ സിറ്റി: മെത്രാന്‍ സിനഡിലേക്ക് ആദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പ നാലു വനിതകളെ നിയമിച്ചു. ഇതില്‍ മൂന്നു പേര്‍ കന്യാസ്ത്രീകളാണ്. സിസ്റ്റര്‍ നഥാലി ബെക്കാര്‍ട്ട്, സിസ്റ്റര്‍ അലസാണ്ട്ര സ്‌മെര്‍ലി, സിസ്റ്റര്‍ മരിയ ലൂയിസാ, പ്രഫ. സിസിലിയോ കോസ്റ്റ എന്നിവരാണ് സവിശേഷമായ ഈ സ്ഥാനത്തിന് അര്‍ഹത നേടിയിരിക്കുന്നത്.

മെത്രാന്മാരുടെ സിനഡ് നടക്കുമ്പോള്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന വിഭാഗത്തിലേക്കാണ് ഇവരുടെ നിയമനം. സഭയുടെ ഉന്നത തലങ്ങളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നിയമനമെന്ന് സിസ്റ്റര്‍ നഥാലി മാധ്യമങ്ങളോട് പറഞ്ഞു.

വനിതകളെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് പാപ്പയും റോമിലെ വിവിധ ആളുകളും ചിന്തിക്കുന്നു. അവര്‍ തുടര്‍ന്നുപറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.