വധശിക്ഷ പുനര്‍ജ്ജീവിപ്പിക്കാന്‍ പ്രസിഡന്‍റ് നീക്കം, പ്രതിഷേധവുമായി സഭ രംഗത്ത്

മനില: ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോയുടെ തീരുമാനത്തിനെതിരെ സഭ ശക്തമായ വിയോജിപ്പുമായി രംഗത്ത്. വധശിക്ഷ പുന: സ്ഥാപിക്കാനുള്ള പ്രസിഡന്റ് നീക്കത്തിനെതിരെ ശബ്ദിക്കാനാണ് കത്തോലിക്കാസഭാധികാരികളുടെ ആഹ്വാനം.

വിശ്വാസികളും നിയമനിര്‍മ്മാതാക്കളും ഇതിനെതിരെ രംഗത്ത് എത്തണമെന്ന് അധികാരികളുടെ ആഹ്വാനമനുസരിച്ച് ജൂലൈ 22 ന് പ്രതിഷേധപ്രകടനം നടത്തി. വൈദികരും കന്യാസ്ത്രീകളും സെമിനാരിക്കാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ജനങ്ങള്‍ അധികാരികളെ തിരഞ്ഞെടുത്തത് ജനക്ഷേമത്തിന് വേണ്ടിയാണെന്നും അല്ലാതെ പ്രസിഡന്റിന്റെ ഇഷ്ടം നോക്കി പ്രവര്‍ത്തിക്കാനല്ലെന്നും സഭ വ്യക്തമാക്കി. രാജ്യത്തെ മയക്കുമരുന്നു വേട്ടയുടെ പേരിലാണ് പ്രസിഡന്റ് വധശിക്ഷ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

ഫിലിപ്പൈന്‍സ് കത്തോലിക്കാ രാജ്യമാണ്. ജനസംഖ്യയില്‍ 86 ശതമാനവും കത്തോലിക്കരാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.