പ്രതിസന്ധിയിലും ജീവിക്കാനുള്ള ധൈര്യം എനിക്ക് നല്കിയത് ദൈവമാണ്;കൃപാസനത്തിലെ ഉടമ്പടി പ്രാര്‍ത്ഥനയുടെ സാക്ഷ്യം വിവരിച്ച് നടി ധന്യമേരി വര്‍ഗീസ്

നടി ധന്യാമേരി വര്‍ഗീസ് ആലപ്പുഴ കൃപാസനത്തില്‍ പറഞ്ഞ അനുഭവസാക്ഷ്യംഅടുത്തയിടെ വൈറലായ ഒരു വീഡിയോ ആയിരുന്നു. തലപ്പാവ് പോലെയുള്ളസിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച ധന്യ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ധന്യയുടെ അനുഭവസാക്ഷ്യം ഇതിനിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വിധേയമാവുകയും ചെയ്തു. പക്ഷേ തന്റെഅനുഭവസാക്ഷ്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് ധന്യ അതിന് നല്കിയ മറുപടിയും വൈറലായിരുന്നു. ഈ സാഹചര്യത്തില്‍ കൃപാസനത്തില്‍ ധന്യാമേരി വര്‍ഗീസ് പറഞ്ഞ അനുഭവസാക്ഷ്യത്തിലെ ചില വാക്കുകള്‍ കേള്‍ക്കൂ..

കൃപാസനത്തിലെ ഉടമ്പടി പ്രാര്‍ത്ഥനയെക്കുറിച്ച് കേട്ട അതനുസരിച്ചാണ് താന്‍ ഇവിടെയെത്തിയത്. സഹോദരന്റെ വിവാഹം നടക്കാന്‍ വേണ്ടിയായിരുന്നു പ്രാര്‍ത്ഥിച്ചത്. സാമ്പത്തികസ്ഥിതി ഉണ്ടായിരുന്നിട്ടും ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നിട്ടും സഹോദരന്റെ വിവാഹം നടക്കാതെ പോയത് താനുള്‍പ്പെട്ട ഭര്‍ത്തൃഗൃഹത്തിലെ ഒരു സാമ്പത്തികപ്രശ്‌നത്തിന്റെ പേരിലാണെന്ന മനസ്സിലാക്കിയപ്പോള്‍ ഏറെ വേദന തോന്നി.

അതുകൊണ്ടാണ് കൃപാസനത്തിലെത്തി ഉടമ്പടിയെടുത്ത് പ്രാര്‍ത്ഥിച്ചത്. അതിന്റെ ഫലമായി സഹോദരന്റെ വിവാഹം ഉടനടി നടന്നു. അതുപോലെ അമ്മ കാന്‍സര്‍ രോഗബാധിതയായപ്പോഴും ഉടമ്പടിയെടുത്ത് പ്രാര്‍ത്ഥിച്ചു. അതിനും ഫലമുണ്ടായി. അമ്മ രോഗത്തെ അതിജീവിച്ചു. സാമ്പത്തികപ്രതിസന്ധി നേരിടുന്ന വ്യക്തിയാണെങ്കിലും അതിന് വേണ്ടിയൊന്നുമല്ല താന്‍ കൃപാസനത്തിലെത്തി പ്രാര്‍ത്ഥിച്ചത്. ഈ രണ്ടു കാര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു, ആ്ഗ്രഹി്ച്ചുപ്രാര്‍ത്ഥിച്ചരണ്ടുകാര്യങ്ങളും എനിക്ക്‌സാധിച്ചുകിട്ടി. നടിയെന്ന നിലയില്‍ തനിക്കുള്ള പ്രശസ്തിയാണ് അനുഭവസാക്ഷ്യം നേരില്‍ വന്ന് പറയുന്നതില്‍ നിന്ന് തന്നെ ഇക്കാലമത്രയും വിലക്കിയത്. അങ്ങനെ പലതവണ നീട്ടിവച്ചതാണ് ഇപ്പോള്‍ വന്നു പറയുന്നത്.

സാമ്പത്തികപ്രതിസന്ധിയുണ്ടായിരുന്നുവെങ്കിലും അതിന് വേണ്ടി പ്രാര്‍ത്ഥിച്ചില്ലെങ്കിലും കൃപാസനത്തിലെത്തി പ്രാര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഒരു റിയാലിറ്റി ഷോ കിട്ടുകയും അതിന് ശേഷം ഒന്നിന് പുറകെ മറ്റൊന്നായിവര്‍ക്കുകള്‍ കിട്ടുകയുംചെയ്തു. കോവിഡ്ിനെതുടര്‍ന്നുള്ളസാമ്പത്തികപ്രതിസന്ധിയിലും ദൈവം എന്നെ അനുഗ്രഹിച്ചു. സാമ്പത്തികതട്ടിപ്പിന്റെ പേരില്‍ കേസും കോടതിയുമായി മുന്നോട്ടുപോയപ്പോള്‍ ആത്മഹത്യയെക്കുറിച്ചുപോലും ആരായാലും ചിന്തിച്ചുപോകും. പക്ഷേ ദൈവം എന്നെകൈവിട്ടില്ല. ജീവിക്കാനുള്ള ധൈര്യം ദൈവം നല്കി. പ്രാര്‍ത്ഥനയുടെ മഹത്വം ഞാന്‍ മനസ്സിലാക്കിയതും എന്റെ ഇത്തരം അനുഭവങ്ങളിലൂടെയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.