നിക്കരാഗ്വ ഭരണകൂടം അമലോത്ഭവമാതാവിന്‌റെ തിരുനാള്‍ പ്രദക്ഷിണം നിരോധിച്ചു

നിക്കരാഗ്വ: കത്തോലിക്കാസഭയ്‌ക്കെതിരെ വീണ്ടും നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യഭരണകൂടത്തിന്റെ കടന്നുകയറ്റം. അമലോത്ഭവമാതാവിന്റെ തിരുനാള്‍ ദിനമായഡിസംബര്‍ എട്ടിന് നടത്താനിരുന്ന പ്രദക്ഷിണം നിരോധിച്ചതാണ് പുതിയ സംഭവവികാസം. മനാഗ്വഅതിരൂപതയാണ് ഇക്കാര്യം അറിയിച്ചത്.

പോലീസില്‍ നിന്ന് തങ്ങള്‍ക്ക് പ്രദക്ഷിണത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുളള അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് അതിരൂപതയുടെ പത്രക്കുറിപ്പില്‍ പറയുന്നു. പ്രസിഡന്റ് ദാനിയേല്‍ ഓര്‍ട്ടെഗയുടെയും വൈ്‌സ് പ്രസിഡന്റും ഭാര്യയുമായ റൊസാരിയോ മുരില്ലോയുടെയും നിര്‍ദ്ദേശപ്രകാരമാണ് പോലീസ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്,.

അധികാരികളുടെ ഈ തീരുമാനത്തില്‍ തങ്ങള്‍ക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതായി അതിരൂപത അറിയിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിക്കരാഗ്വയിലെ കത്തോലിക്കാസഭ ദാനിയേലിന്റെ സ്വേച്ഛാധിപത്യഭരണകൂടത്തിന്‍ കീഴില്‍ ശ്വാസം മുട്ടിക്കഴിയുകയാണ്.

ദാനിയേല്‍ അധികാരത്തിലേറിയ 2018 മുതല്‍ 2022 വരെ കത്തോലിക്കാസഭയ്ക്ക് നേരെ നടന്നിരിക്കുന്നത് 400 അതിക്രമങ്ങളാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.