ശ്രീലങ്ക; ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 215


കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ ഏറ്റവും ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് 215 ആയി. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. എല്‍ടിടിഇ കാലത്തെ ആഭ്യന്തരസംഘര്‍ഷത്തിന് ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഈസ്റ്റര്‍ദിനത്തില്‍ നടന്നത്. കൊല്ലപ്പെട്ടവരില്‍ കാസര്‍കോഡ് സ്വദേശിനിയും പെടുന്നു.

ശ്രീലങ്കയിലെ കതാനയിലെ കൊച്ചികഡെ സെന്റ് ആന്റണീസ് ദേവാലയം, കതുവപിട്ടിയ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം, ബട്ടിക്കലോവയിലെ ദേവാലയം എന്നിവിടങ്ങളിലും ഹോട്ടലിലുമാണ് സ്ഫോടനം അരങ്ങേറിയത്.

സ്ഫോടനവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.