എബോള ദുരന്ത മുഖത്ത് സേവനസന്നദ്ധരായി കത്തോലിക്കാ സന്നദ്ധ സംഘടന

ഉഗാണ്ട: എബോള വൈറസ് മൂലം രണ്ട് പേര്‍ മരണമടഞ്ഞതോടെ ഉഗാണ്ടയിലെ ജനങ്ങള്‍ ഭീതിയില്‍. എന്നാല്‍ ഇത്തരം ഭയാശങ്കകളൊന്നും ഇല്ലാതെ സഹായസന്നദ്ധതയോടെ രംഗത്തിറങ്ങിയിരിക്കുകയാണ് കത്തോലിക്കാ സന്നദ്ധ സംഘടനകള്‍.

ഗവണ്‍മെന്റുമായി സഹകരിച്ചാണ് കത്തോലിക്കാ സന്നദ്ധ സംഘടനകള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. കാരിത്താസുമായി സഹകരിച്ച് ഈ സന്നദ്ധ സംഘടനകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. എബോള ബാധിതരായവര്‍, എബോള മൂലം മരണമടഞ്ഞവരുടെ ബന്ധുക്കളുടെ സംരക്ഷണം, ഭക്ഷണ വിതരണം, എന്നിങ്ങനെ വിവിധ രീതിയിലാണ് സേവനപ്രവര്‍ത്തനങ്ങള്‍.

കഴിഞ്ഞ വര്‍ഷം എബോള മൂലം 1300 ആളുകളാണ് രാജ്യത്ത് മരണമടഞ്ഞത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.