എറണാകുളം അങ്കമാലി അതിരൂപതയിലെ 12 വൈദികര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്

കൊച്ചി: മാര്‍പാപ്പയുടെ കല്‍പ്പന അംഗീകരിക്കാത്ത 12 വൈദികര്‍ക്കെതിരെ കാനോന്‍ നിയമപ്രകാരം നോട്ടീസ്. എറണാകുളം അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കല്‍ ഡെലിഗേറ്റായി മാര്‍പാപ്പ നിയമിച്ച ആര്‍ച്ച് ബിഷപ് മാര്‍ സിറില്‍ വാസില്‍ ആണ്കാരണം കാണിക്കല്‍ നോട്ടീസയച്ചത്. സിനഡ് അംഗീകരിച്ച കുര്‍ബാന അര്‍പ്പിക്കാന്‍ വൈദികര്‍ക്ക് ചുമതലയുണ്ടെന്ന് മാര്‍ സിറില്‍ വാസില്‍ പലവട്ടം ഓര്‍മ്മിപ്പിച്ചിരുന്നു.

അതിരൂപതയില്‍ ഞായറാഴ്ച മുതല്‍ സിനഡ് കുര്‍ബാനയാണ് അര്‍പ്പിക്കേണ്ടതെന്ന വാസിലിന്റെ നിര്‍ദ്ദേശം നടപ്പിലാക്കിയിരുന്നില്ല. ഫാ കുര്യാക്കോസ് മുണ്ടാടന്‍, ഫാ.തളിയന്‍ എന്നിവരുള്‍പ്പടെ നാലുപേര്‍ക്കാണ് നോട്ടീസ്‌ നല്കിയിരിക്കുന്നത്. ബാക്കിയുള്ള വൈദികര്‍ക്കെതിരെയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.