എറണാകുളം അങ്കമാലി അതിരൂപതയെ വിഭജിക്കുമോ?

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയെ രണ്ടായി വിഭജിച്ച് മേജര്‍ ആര്‍ച്ചു ബിഷപ്പും അതിരൂപതയും തമ്മിലുള്ള തര്‍ക്കത്തില്‍ സമവായമുണ്ടാക്കാന്‍ ശ്രമമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആലുവാ പുഴയ്ക്കു വടക്കും തെക്കും ആയി അതിരൂപതയെ രണ്ടു മേഖലകളായോ രൂപതകളായോ തിരിച്ച് ഓരോ ബിഷപ്പുമാരുടെ കീഴിലാക്കാനാണെന്ന് ആലോചനയെന്നും രൂപത സ്വീകാര്യമല്ലെങ്കില്‍ രണ്ടു ഭരണസംവിധാനങ്ങളായി നിലനിര്‍ത്താനാണ് ആലോചനയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത സിനഡ് ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം ഇതായിരിക്കുമത്രെ. ഓഗസ്റ്റിലാണ് സിനഡ് നടക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.