എറണാകുളം-അങ്കമാലി അതിരൂപത; ഷൈജു ആന്റണിക്കും കൂട്ടര്‍ക്കുമെതിരെ ഹൈക്കോടതി കേസെടുത്തു

എറണാകുളം- അങ്കമാലിഅതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ്താഴത്തിനെ അരമനയില്‍ കയറി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം നടത്താന്‍ശ്രമിക്കുകയും ചെയ്ത ഷൈജു ആന്റണി ഉള്‍പ്പടെ 12 പേര്‍ക്കും കണ്ടാല്‍ തിരിച്ചറിയുന്ന 27 പേര്‍ക്കും എതിരെ ഹൈക്കോടതി കേസെടുത്തു. അഡ്വ. മത്തായിമുതിരേക്കലിന്റെ പരാതിയെതുടര്‍ന്നാണ് ഹൈക്കോടതി കേസെടുത്തിരിക്കുന്നത്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും. വധശ്രമം,സംഘം ചേരല്‍, തുടങ്ങിയവ ചുമത്തിയായിരിക്കും കേസെടുക്കുന്നത്. ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോകള്‍ തെളിവായി സ്വീകരിച്ചുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.