ക്രിസ്ത്യാനിയായതിന് മുന്‍ ഇസ്ലാമിന്റെ കൈ വെട്ടി

നെയ്‌റോബി: ക്രിസ്തുമതവിശ്വാസിയായതിന്റെപേരില്‍ 42 കാരന്റെ കൈ വെട്ടി.മുസ്ലീം തീവ്രവാദികളാണ് ഈ ക്രൂരകൃത്യം ചെയ്തത്.മുസാ ജോണ്‍ കാസാഡ് എന്ന വ്യക്തിയുടെ കൈയാണ് മതമൗലികവാദികള്‍ വെട്ടിയത്.നേരത്തെ ഇദ്ദേഹം ഇസ്ലാം മതവിശ്വാസിയായിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ്ക്രിസ്തുമതം സ്വീകരിച്ചത്. ഭാര്യയും ആറു കുട്ടികളുമുണ്ട്.

വെളളിയാഴ്ചകളിലെ പ്രാര്‍ത്ഥനയ്ക്ക് ഇദ്ദേഹം ആഴ്ചകളായിവരാതിരുന്നത് ശ്രദ്ധയില്‍ പെട്ട മൗലികവാദികള്‍ കൂടുതല്‍ നിരീക്ഷണം നടത്തിയതിന് ശേഷമാണ് മൂസായുടെ ക്രിസ്ത്യന്‍ ബന്ധം കണ്ടെത്തിയത്.തുടര്‍ന്നാണ് കൈ വെട്ടിയത്. മൂസായ്ക്ക് നേരത്തെവധഭീഷണി ഉണ്ടായിരുന്നതായും പറയുന്നു.

സമാനമായ വിധത്തിലുള്ള ആക്രമണങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.