എട്ടു നോമ്പു തിരുനാളിന് ഇന്ന് തുടക്കം

പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളിന് ഒരുക്കമായുള്ള എട്ടുനോമ്പിലേക്ക് ഇന്ന് മരിയഭക്തര്‍ പ്രവേശിക്കുകയാണ്. സ്ത്രീകളുടെ പ്രത്യേകിച്ച് കന്യകകളുടെ ഉപവാസമായിട്ടാണ് എട്ടുനോമ്പിനെ കണക്കാക്കിപ്പോരുന്നത്. കാരണം പോര്‍ട്ടുഗീസുകാരുടെ അധാര്‍മ്മിക ബന്ധങ്ങളില്‍ പെട്ടുപോകാതിരിക്കാനാണ് എട്ടുനോമ്പ് ആരംഭിച്ചതെന്നും അത് കൊടുങ്ങല്ലൂരിലെ സ്ത്രീകളാണ് ആരംഭിച്ചതെന്നുമാണ് പാരമ്പര്യം.

എട്ടുനോമ്പിന്റെ തുടക്കം മണര്‍കാടുപള്ളിയിലാണ് എന്നാണ് വിശ്വാസം. ഇന്ന് ഏറ്റവും വിപുലമായ രീതിയില്‍ എട്ടുനോമ്പു ആചരിക്കുന്നതും മണര്‍കാട് പള്ളിയിലാണ്.

എങ്കിലും കാഞ്ഞിരപ്പള്ളിയിലെ അക്കരപ്പള്ളി, നാഗപ്പുഴ പള്ളി എന്നിവിടങ്ങളിലെ എട്ടുനോമ്പുതിരുനാളുകളും പ്രശസ്തമാണ്.

നോമ്പെടുത്ത്, ഉപവാസമനുഷ്ഠിച്ച്, പ്രാര്‍ത്ഥനയോടെ നമുക്ക് എട്ടുനോമ്പിലേക്ക് പ്രവേശിക്കാം. മരിയന്‍ പത്രത്തിന്റെ എല്ലാ വായനക്കാര്‍ക്കും പരിശുദ്ധ അമ്മയുടെ കൃപാകടാക്ഷം ഉണ്ടാകട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.