നൈജീരിയായില്‍ കത്തോലിക്കാ വൈദികനെ ചുട്ടുകൊന്നു

ജാലിന്‍ഗോ: നൈജീരിയായിലെ ജാലിന്‍ഗോ രൂപതയിലെ ഫാ. ഡേവിഡ് ടാന്‍കോയെ അക്രമികള്‍ കാറിനുള്ളില്‍ തീയിട്ടുകൊന്നു. ഓഗസ്റ്റ് 29 നാണ് അദ്ദേഹത്തിന് നേരെ ആക്രമണം നടന്നത്. ടിവ്, ജുകുന്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ സമാധാന മീറ്റിംങിന് വേണ്ടിയുള്ള യാത്രയ്ക്കിടയിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.

മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ഇനി നമുക്ക് ചെയ്യാനുള്ളത് അദ്ദേഹത്തിന് ആദരപൂര്‍വ്വമായ സംസ്‌കാരം നടത്തുക എന്നതാണെന്നും ബിഷപ് വ്യക്തമാക്കി.

സെപ്തംബര്‍ രണ്ടിന് രൂപതയുടെ സെമിത്തേിയില്‍ സംസ്‌കാരം നടത്തും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.