മാതാവിന്റെ പിറന്നാളിന് പ്രാര്‍ത്ഥിച്ചൊരുങ്ങാം

നമ്മുടെയെല്ലാം പ്രിയപ്പെട്ടവളായ പരിശുദ്ധ അമ്മയുടെ തിരുനാളിനൊരുക്കമായുള്ള നോമ്പിലേക്കും പ്രത്യേക ഭക്താനുഷ്ഠാനങ്ങളിലേക്കും നാം ഇന്നു മുതല്‍പ്രവേശിക്കുകയാണല്ലോ.

പരിശുദ്ധ അമ്മയെ എങ്ങനെ കൂടുതല്‍ സന്തോഷവതിയാക്കാം, അമ്മയുടെ പിറന്നാള്‍ എങ്ങനെ കെങ്കേമമാക്കാം എന്നൊരു ആലോചനയുണ്ടോ.. ആത്മീയമായിട്ടാണ് നാം ഇതിനൊരുങ്ങേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനായി ഒമ്പതു ദിവസത്തേക്ക് ചെറിയ ചെറിയ ചില ആത്മീയനിർദ്ദേശങ്ങള് പങ്കുവയ്ക്കാം.

വിശുദ്ധ ലൂക്കാ 1:26-38 വായിച്ച് പരിശുദ്ധ അമ്മയെക്കുറിച്ച് ധ്യാനിക്കുക

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന 33 തവണ ചൊല്ലുക

എത്രയും ദയയുള്ള മാതാവേ കഴിയുന്നത്ര തവണ ചൊല്ലുക

പരിശുദ്ധ അമ്മയെ ധ്യാനിച്ചുകൊണ്ട് വിശ്വാസപ്രമാണം ചൊല്ലുക

ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ എന്ന തിരുവചനം 33 തവണ ചൊല്ലുക

വിശുദ്ധ ലൂക്കാ 1:46-53 വരെയുള്ള തിരുവചനഭാഗം വായിച്ച് ധ്യാനിക്കുക

സന്തോഷത്തിന്റെ രഹസ്യങ്ങള്‍ ചൊല്ലി ജപമാല പ്രാര്‍ത്ഥിക്കുക

വെളിപാട് 12:1-18 വരെയുള്ള ഭാഗങ്ങള്‍ വായിച്ച് ധ്യാനിക്കുക.

എല്ലാവരും ഇപ്രകാരം മാതാവിന്റെ പിറന്നാളിനായിപ്രാര്‍ത്ഥിച്ചൊരുങ്ങുമല്ലോ. നമുക്ക് പരസ്പരം പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.