ലോസ് ആഞ്ചല്‍സ് ഭക്തിസാന്ദ്രമാകും: ആറു മൈല്‍ നീളുന്ന ദിവ്യകാരുണ്യപ്രദക്ഷിണം ഇന്ന്

ലോസ്ആഞ്ചല്‍സ്: ദിവ്യകാരുണ്യഭക്തി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് നഗരവീഥികളിലൂടെ ദിവ്യകാരുണ്യപ്രദക്ഷിണം നടക്കും. ആറു മൈല്‍ നീളുന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തിന് ആര്‍ച്ച് ബിഷപ് ജോസ് ഗോമസ് നേതൃത്വം നല്കും.

അമേരിക്കന്‍ മെത്രാന്‍ സമിതി സംഘടിപ്പിച്ചിരിക്കുന്ന നാഷനല്‍ യൂക്കരിസ്റ്റിക് റിവൈവലിന്റെ ഭാഗമായിട്ടാണ് ദിവ്യകാരുണ്യപ്രദക്ഷിണം. ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന യേശുവിന്റെ സാന്നിധ്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യകാരുണ്യപ്രദക്ഷിണം സംഘടിപ്പിച്ചിരിക്കുന്നത്.

നാഷനല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് അടുത്തവര്‍ഷം ഇന്ത്യാനപോലീസിലാണ് നടക്കുന്നത്. ജൂലൈ 17 മുതല്‍ 21 വരെ തീയതികളിലാണ് കോണ്‍ഗ്രസ് . ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.