ദിവ്യകാരുണ്യഅത്ഭുതം: വത്തിക്കാനോട് അന്വേഷണം അഭ്യര്‍ത്ഥിച്ച് ഹാര്‍ട്ട്‌ഫോര്‍ഡ് അതിരൂപത

ബോസ്റ്റണ്‍: കണക്ടികട് സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഹാര്‍്ട്ട് ഫോര്‍ഡ് അതിരൂപത വത്തിക്കാനോട് അ്ഭ്യര്‍ത്ഥിച്ചു.ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായ ഈശോ സിബോറിയത്തില്‍ പെരുകുന്നതായി അനുഭവപ്പെടുന്നുവെന്ന് മാര്‍ച്ച് അവസാനത്തിലാണ് അതിരൂപത വെളിപെടുത്തിയത്.

ഇത്തരം സംഭവങ്ങളെ അത്ഭുതങ്ങളുടെ പട്ടികയില്‍ പെടുത്തണമെങ്കില്‍ അതിന് വത്തിക്കാനില്‍ നിന്നുള്ളപഠനവും അംഗീകാരവും ആവശ്യമാണ്. എന്നാല്‍ ഈ അഭ്യര്‍ത്ഥനയോട് അതിരൂപത എങ്ങനെയാണ് പ്രതികരിക്കുകയെന്നോ എത്ര കാലതാമസമെടുക്കുമെന്നോ വ്യക്തമായിട്ടില്ല. അത്ഭുതത്തിന്റെ സാധ്യത ഈ സംഭവത്തിലുണ്ടോയെന്ന് വത്തിക്കാന്‍ തീരുമാനമെടുക്കുമോയെന്ന കാത്തിരിപ്പിലാണ് അതിരൂപത.

അത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം തീര്‍തഥാടകപ്രവാഹം വര്‍ദ്ധിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.