ദുബായിയില്‍ ഫെയ്ത്ത് പവലിയന്‍ സ്ഥാപിച്ചു

ദുബായ്: ഉച്ചകോടിയുടെ ഭാഗമായി ദുബായിയില്‍ ഫെയ്ത്ത് പവലിയന്‍ സ്ഥാപിച്ചു. ഇതാദ്യമായാണ് ഉച്ചകോടിയുടെ ഭാഗമായി മതപവലിയന്‍ സ്ഥാപിക്കുന്നത്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ മതസമൂഹങ്ങളുടെ കൂട്ടായ ഉത്തരവാദിത്തത്തിന്റെ തെളിവാണ് ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടനം. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രതിനിധിയായി കര്‍ദിനാള്‍ പരോളിന്‍ ദുബായിലെത്തിയിരുന്നു. പാപ്പായുടെ സന്ദേശവും അറിയിച്ചു.

മതങ്ങള്‍ സമന്വയത്തിന്റെകെണിയില്‍ വീഴാതെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ നല്ല മാതൃകസ്ഥാപിക്കേണ്ടത് പ്രധാനമാണെന്ന് പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.