കുര്‍ബാന ഏകീകരണം; വൈദികന്റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍

തൃശൂര്‍: കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് വൈദികന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയായില്‍ വ്യാപകമാകുന്നു. തൃശൂര്‍ അതിരൂപതയിലെ ഫാ. ജോണ്‍ അയ്യങ്കാനയിലിന്റെ ചിത്രവും വാര്‍ത്തയും വച്ചുകൊണ്ടുള്ള പോസ്റ്റാണ് വ്യാപകമായി പ്രചരിക്കുന്നത്.

മരണം വരെ നിരാഹാരമിരിക്കുമെന്നും തങ്ങളുടെ മരണത്തിന് ആരു ഉത്തരവാദിയായിരിക്കും എന്നും മറ്റുമാണ് പോസ്റ്റിലെ ചോദ്യം. എന്നാല്‍ ഫേസ്ബുക്ക് വഴി പ്രചരിക്കുന്ന ഈ പോസ്റ്റ് വാസ്തവവിരുദ്ധമാണെന്ന് ഫാ.ജോണ്‍ അയ്യങ്കാന വിശദീകരണം നല്കി. ഞങ്ങള്‍ ചെയ്യുന്നതും പറയുന്നതും വ്യക്തമായി അറിയിക്കുന്നുണ്ട്. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും ഫാ. ജോണ്‍ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.