സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ കുടുംബം ഏറെ സ്വാധീനം ചെലുത്തുന്നു: സര്‍വ്വേയില്‍ പങ്കെടുത്ത ക്രൈസ്തവര്‍

സംഘര്‍ഷങ്ങളെ നേരിടുമ്പോള്‍ അതിനെ പരിഹരിക്കാന്‍ കുടുംബം നല്കുന്ന പിന്തുണ വളരെ വലുതാണെന്ന് ക്രൈസ്തവര്‍. ബര്‍ണ ഗ്രൂപ്പ് നടത്തിയ സര്‍വ്വേയിലാണ് കുടുംബങ്ങളുടെ പ്രസക്തിയെയും പ്രാധാന്യത്തെയും വ്യക്തമാക്കിക്കൊണ്ട് ക്രൈസ്തവര്‍ മനസ്സ്തുറന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം ക്രൈസ്തവരും പറഞ്ഞത്

കുടുംബാംഗങ്ങള്‍ നല്കുന്ന പിന്തുണ വളരെ വലുതാണെന്നാണ്. ക്രിസ്തീയമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതില്‍ 39 ശതമാനംപേരെ സഹായിച്ചിരിക്കുന്നത് വിശുദ്ധ ഗ്രന്ഥമാണ്. സുഹൃത്തുക്കളുടെ സ്വാധീനം മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനമാണ് വൈദികര്‍ക്കുള്ളത്.

കുടുംബങ്ങളുടെ പ്രാധാന്യമാണ് ഈ സര്‍വ്വേയിലൂടെ പുറത്തുവരുന്നത്. നല്ല കുടുംബാന്തരീക്ഷത്തില്‍ മാത്രമേ ഈ പിന്തുണ ലഭിക്കുന്നുളളൂവെന്ന കാര്യവും മറക്കരുത്. പ്രാര്‍ത്ഥനാന്തരീക്ഷവും പരസ്പരാദരവും സ്‌നേഹവുമുളള കുടുംബങ്ങളില്‍ കുടുംബാംഗങ്ങളിലൊരാള്‍ക്ക് ഒരു പ്രശ്‌നം നേരിട്ടാല്‍ അതിനെ ഒറ്റക്കെട്ടായി നിന്ന് നേരിടാന്‍ കഴിയും.

അതുകൊണ്ട് നമ്മുടെ കുടുംബങ്ങളില്‍ ഹൃദയബന്ധം വളരട്ടെ.സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവച്ചുളള സംസ്‌കാരം കുടുംബങ്ങളില്‍ പുലരട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.