മാതാവിന്റെ മൂന്നു പ്രത്യക്ഷീകരണങ്ങള്‍; മൂന്നിടത്തും മാതാവ് പറഞ്ഞത് ഒരേ ഒരു കാര്യം

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്നും അനേകര്‍ക്ക് വ്യക്തിപരമായ ദര്‍ശനം മാതാവ് നല്കുന്നുമുണ്ട്. ലോകത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടോ അപ്പോഴെല്ലാം മാതാവ് ഒരു കാര്യം തന്നെയാണ് പറഞ്ഞിരിക്കുന്നത്. ‘ഭയപ്പെടരുത്.’

പ്രത്യേകമായി മൂന്നു പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ഔര്‍ ലേഡി ഓഫ് ഗുഡ് സക്‌സസ്, ഔര്‍ ലേഡി ഓഫ് ഫാത്തിമ, ഔര്‍ ലേഡി ഓഫ് അക്കിത്ത എന്നിവയാണ് ഈ ദര്‍ശനങ്ങള്‍.

ഈ മൂന്നിടങ്ങളിലും മാതാവ് ദര്‍ശനം നല്കിയപ്പോള്‍ പറഞ്ഞത് ഒന്നുമാത്രമായിരുന്നു ഭയപ്പെടരുത്. അതെ ഒരു കുഞ്ഞ് എത്രത്തോളം തന്റെ അമ്മയെ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുമോ അത്രത്തോളം നമുക്ക് പരിശുദ്ധ അമ്മയെ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യാം.

സ്വര്‍ഗ്ഗത്തിന്റെ അമ്മ നമ്മുടെയും അമ്മയാണ്. ആ അമ്മയുടെ പാദാന്തികത്തിലേക്ക് നമുക്ക് നമ്മുടെ ഹൃദയഭാരങ്ങളും സങ്കടങ്ങളും ചേര്‍ത്തുവയ്ക്കാം. ജീവിതത്തില്‍ സങ്കടപ്പെടാനും ആകുലപ്പെടാനും വിഷമിക്കാനും നമുക്ക് അനേകം കാരണങ്ങളുണ്ടാകാം. അതെല്ലാം നമ്മെ ഭയാകുലരാക്കുകയും ചെയ്‌തേക്കാം.

എങ്കിലും നാം ഭയപ്പെടരുത്. കാരണം നമുക്ക് ഒരു അമ്മയുണ്ട്.നമ്മുടെ സ്വന്തം പരിശുദ്ധ അമ്മ. അമ്മേ എന്റെ അമ്മേ എല്ലാവിധഭയങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.