ഫാ. അടപ്പൂരിന്റെ സംസ്‌കാരം ഇന്ന്

കോഴിക്കോട്: അന്തരിച്ച പ്രശസ്ത ദാര്‍ശനികനും എഴുത്തുകാരനും ബഹുഭാഷാപണ്ഡിതനും വാഗ്മിയുമായിരുന്ന ഫാ. അടപ്പൂരിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10.30ന് ക്രൈസ്റ്റ് ഹാള്‍ സെമിത്തേരിയിലാണ് സംസ്‌കാരം .വാര്‍ദ്ധക്യസഹജമായ രോഗങ്ങളെതുടര്‍ന്ന് മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളില്‍വച്ചായിരുന്നു അന്ത്യം. 96 വയസായിരുന്നു.

എറണാകുളം, ആഴക്കുഴയില്‍ അടപ്പൂര്‍കുടുംബത്തില്‍ 1926 ജനുവരി എട്ടിന് ജനിച്ച ഇദ്ദേഹം 1944 ല്‍ ഈശോസഭയില്‍ അംഗമായി. ഏഴു വര്‍ഷക്കാലം ആംഗ്ലിക്കന്‍ കത്തോലിക്കാ അന്തര്‍ദ്ദേശീയ ഡയലോഗ് കമ്മീഷനിലെ അംഗമായിരുന്നു. 22 പുസ്തകങ്ങളടെ കര്‍ത്താവാണ്. നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്.

മദര്‍ തെരേസയെ മലയാളികള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയത് അടപ്പൂരച്ചനായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.