കെസിബിസി ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഏഴാംതീയതി സമാപിക്കും. പാലാരിവട്ടം പിഒസിയിലാണ് സമ്മേളനം നടക്കുന്നത്.

കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്ക്ല്‍ അധ്യക്ഷനായിരിക്കും. ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തും.

ഇന്നത്തെ സാഹചര്യത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഡോ. സി ടി മാത്യു പ്രബന്ധം അവതരിപ്പിക്കും. 32 കത്തോലിക്കാരൂപതകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കേരള കത്തോലിക്കാസഭയുടെ പാസ്റ്ററല്‍ കൗണ്‍സിലാണ് കെസിബിസി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.