68 ാം വയസില്‍ വൈദികനായ ജീവിതകഥയാണ് അന്റോണിയോ സെല്ലറ്റിയുടേത്. എന്നാല്‍ ഈ കഥയ്ക്ക് ഒരു ഫഌഷ് ബായ്ക്കുണ്ട്. ഇദ്ദേഹം ഭര്‍ത്താവും ഇറ്റാലിയന്‍ എയര്‍ ഫോഴ്‌സ് ജനറലുമായിരുന്നു.
ഭാര്യയുടെ മരണത്തിന് ശേഷമാണ് ഇദ്ദേഹം സെമിനാരിയില്‍ ചേര്‍ന്നത്. പെര്‍മനന്റ്ഡീക്കനായും സേവനം ചെയ്തിരുന്നു. സെ്ന്റ് ഇറേനിയൂസ് ഇടവകയിലാണ് ശുശ്രൂഷ ചെയ്യുന്നത്. 2018 ലായിരുന്നു വൈദികസ്വീകരണം.
ഹിയര്‍ അയാം എന്ന പേരില്‍ അടുത്തയിടെ ഇറ്റലിയിലെ കത്തോലിക്കാ ടിവി സ്്‌റ്റേഷന്‍ അച്ചനെക്കുറിച്ച് ഒരു പ്രോഗ്രാം ചെയ്തിരുന്നു. ഇതോടെയാണ് ഫാ. അന്റോണിയോ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്.