ഇസ്ലാം മതം പ്രചരിക്കുന്നതിന് മുമ്പുള്ള ക്രൈസ്തവ മൊണാസ്ട്രി പുരാവസ്തു ഗവേഷകര്‍ യുഎഇയില്‍ നിന്ന് കണ്ടെത്തി

ദുബായ്: ഇസ്ലാം മതം പ്രചരിക്കുന്നതിന് മുമ്പുണ്ടായിരുന്ന ക്രൈസ്തവ മൊണാസ്ട്രി യുഎഇയില്‍ കണ്ടെത്തി. ഇത് ക്രൈസ്തവവിശ്വാസത്തിന്റെ ആദിരേഖകളിലേക്കാണ് വെളിച്ചം വീശുന്നത്. സിനിയാ ഐലന്റിലാണ് ഈ മൊണാ്‌സ്ട്രി കണ്ടെത്തിയത്. ദുബായില്‍ നിന്ന്് 30 മൈല്‍ അകലെയാണ് ഈ സ്ഥലം.

ഇതോടെ യുഎഇയില്‍ നിന്ന് രണ്ടാമത്തെ ക്രൈസ്തവ മൊണാസ്ട്രി കൂടിയാണ് കണ്ടെത്തിയിരിക്കുന്നത്. 1400 വര്‍ഷം വര്‍ഷം പഴക്കമുളള മൊണാസ്ട്രിയാണ് ഇത്. അസ്സോസിയേറ്റഡ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട്‌ചെയ്തിരിക്കുന്നത്.

യുഎഇ കള്‍ച്ചര്‍ ആന്റ് യൂത്ത് മിനിസ്ട്രറും ടൂറിസം ആന്റ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനും ഈ സ്ഥലം സ്ന്ദര്‍ശിച്ചു. 1990 ലാണ് ആര്‍ക്കിയോളജിസ്റ്റുകള്‍ യൂഎഇയില്‍ നിന്ന്ആദ്യത്തെ ക്രിസ്ത്യന്‍ മൊണാസ്ട്രി കണ്ടെത്തിയത്. സര്‍ ബാനി യാസ് ഐലന്റില്‍ നിന്നായിരുന്നു അത്.

യുഎഇയില്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ക്രിസ്തുമതം പ്രചാരത്തിലുണ്ടായിരുന്നു എന്ന ചരിത്രപരമായ രേഖകളിലേക്കാണ് ഈ കണ്ടുപിടിത്തങ്ങള്‍ വെളിച്ചം വീശുന്നത്. ഇന്ന് യുഎഇയില്‍ 12 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.