സഭയ്ക്ക് കാലിടറിയത് എപ്പോഴാണെന്നറിയാമോ: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍

സഭയ്ക്ക് കാലിടറിയത് യേശുവില്‍ നിന്ന് നോട്ടം തെറ്റിയപ്പോഴാണെന്ന്‌ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍. ക്രിസ്തു സത്യമായി വെളിച്ചം പോലെ മുമ്പില്‍ നിന്നപ്പോള്‍ ക്രിസ്തുവിനെകുറിച്ച് പറയാതിരിക്കുന്നത് ഒരു മഹാപാപമായിട്ടും മാരകപാപമായിട്ടും തിന്മയായിട്ടും ആദിമസഭയിലെ അംഗങ്ങള്‍ കരുതി.

അവര്‍ക്ക് കര്‍ത്താവ് മാത്രമായിരുന്നു സത്യം. യേശുവല്ലാതെ അവരുടെകണ്‍മുമ്പില്‍ ആരും ഒന്നും ഉണ്ടായിരുന്നില്ല. യേശുവിനെയല്ലാതെ മറ്റാരെയും അവര്‍ കണ്ടിരുന്നില്ല, യേശുവിനെയല്ലാതെ അവര്‍ ലക്ഷ്യം വച്ചിരുന്നില്ല. ക്രിസ്തുമാത്രമായിരുന്നു അവരുടെ സത്യം.

ക്രിസ്തുവിനെ നിസ്സാരമാക്കുന്ന വാചകങ്ങളോ വര്‍ത്തമാനങ്ങളോ സഭയ്ക്കുള്ളില്‍ ഉണ്ടാകരുത്. ക്രിസ്തുവില്‍ വെള്ളം ചേര്‍ക്കരുത്. നമുക്ക് ഒറ്റ സഭയേയുള്ളൂ. അത് കര്‍ത്താവാണ്. ക്രിസ്തുവിനെ വച്ച് ലാഭമുണ്ടാക്കരുത്. ക്രിസ്തുവായിരിക്കണം നമ്മുടെ ലക്ഷ്യം. ഇവാഞ്ചലൈസേഷന്റെ സ്പിരിറ്റ് നഷ്ടപ്പെട്ട സഭ ക്രിസ്തുവിനെ തിരിച്ചറിയാത്ത സഭയാണ്. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.