ഫാ. ജോസ് ചിറമേല്‍ നിര്യാതനായി, സംസ്‌കാരം നാളെ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അംഗമായ ഫാ. ജോസ് ചിറമ്മേല്‍ നിര്യാതനായി. ഇന്നലെ രാത്രിയായിരുന്നു മരണം. കാന്‍സര്‍ രോഗബാധിതനായിരുന്നു.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ട്രിബ്യൂണല്‍ പ്രസിഡന്റ്, എറണാകുളം കത്തീഡ്രല്‍ ബസിലിക്ക മുന്‍ റെക്ടര്‍, പുനൈ പേപ്പല്‍ സെമിനാരി കാനോന്‍ നിയമ പ്രഫസര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്‌കാരം നാളെ മഞ്ഞപ്ര മാര്‍ സ്ലീബാ ഫൊറോന ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നടക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.