കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുളള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ ആദരവാര്‍ത്ഥം ഏര്‍പ്പെടുത്തിയ വചനസര്‍ഗ്ഗപ്രതിഭാ അവാര്‍ഡ് ഫാ. ഷാജി തുമ്പേച്ചിറയിലിന്.
25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന ചടങ്ങില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് നല്കും.
അമ്മേ അമ്മേ തായേ പോലെയുള്ള നിരവധി മരിയഭക്തിഗാനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെയും സുപരിചിതനാണ് ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ഷാജി തുമ്പേച്ചിറയില്‍.