ഫ്രാന്‍സിസ് മാര്‍പാപ്പ പൊതുവേദിയില്‍ ആദ്യമായി വീല്‍ച്ചെയറില്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി പൊതുവേദിയില്‍ വീല്‍ച്ചെയറില്‍ പ്രത്യക്ഷപ്പെട്ടു. 85 കാരനായ പാപ്പയെ കഴിഞ്ഞ കുറെ നാളുകളായി കാല്‍മുട്ടുവേദന അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വേദനാസംഹാരികള്‍ ഉപയോഗിക്കുന്നുമുണ്ട്. പല പരിപാടികളിലും പങ്കെടുക്കുമ്പോള്‍ അദ്ദേഹം ഇരിക്കുകയുമായിരുന്നു. ഡോക്ടര്‍ തന്നോട് നടക്കരുതെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

പക്ഷേ വീല്‍ച്ചെയറില്‍ അദ്ദേഹം പൊതുവേദിയില്‍ എത്തുന്നത് ആദ്യമായിട്ടാണ്. കന്യാസ്ത്രീകളുടെയും സുപ്പീരിയര്‍ ജനറര്‍മാരുടെയും സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇന്നലെ അദ്ദേഹം വീല്‍ച്ചെയറില്‍ എ്ത്തിയത്.

ഇതിന് മുമ്പ് കോളന്‍ സര്‍ജറിയെ തുടര്‍ന്ന് ഹോസ്പിറ്റലിലായിരുന്നപ്പോള്‍ മെഡിക്കല്‍ സംഘത്തെ പാപ്പ വീല്‍ച്ചെയറിലിരുന്നാണ് സംബോധന ചെയ്തിരുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.