ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദൈര്‍ഘ്യമേറിയ വിദേശപര്യടനം സെപ്തംബറില്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബറില്‍ നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇന്തോനേഷ്യ ഈസ്റ്റ് ടിമൂര്‍, പാപ്പുവ ന്യൂഗിനിയ,സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് ഇവ. സെപ്തംബര്‍ രണ്ടുമുതല്‍ പതിമൂന്നുവരെയാണ് പാപ്പയുടെ പര്യടനം. ഇത് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനമായിരിക്കും. സെപ്തംബര്‍ മൂന്നിന് ഇന്തോനേഷ്യയിലെത്തും. ആറുവരെ അവിടെ പര്യടനം നടത്തും. ആറുമുതല്‍ ഒമ്പതുവരെ പാപ്പുവന്യൂഗിനിയായിലും ഒമ്പതുമുതല്‍ പതിനൊന്നുവരെ കിഴക്കന്‍ ടിമൂറിലും പതിനൊന്നാം തീയതി മുതല്‍ സിംഗപ്പൂരിലും പര്യടനം നടത്തും. 13 ന് പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.