പൊതുദര്‍ശന വേളയ്ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഫോണ്‍കോള്‍; അപൂര്‍വ്വ ചിത്രങ്ങള്‍ വൈറല്‍

വത്തിക്കാന്‍ സിറ്റി: ഫോണ്‍ ചെയ്യുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. അത്യപൂര്‍വ്വമായ അത്തരമൊരു സംഭവത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായിലും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഫോണ്‍ ചെയ്യുന്ന പാപ്പയുടെ ചിത്രമാണ് ഇത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയിരിക്കുന്ന വിശ്വാസികളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പാപ്പയ്ക്ക് ഫോണ്‍വന്നത്.

പാപ്പയുടെ സഹായിയാണ് ഫോണ്‍ പാപ്പയ്ക്ക് കൈമാറിയത്. പാപ്പ ഒരു മിനിറ്റ് നേരം വളരെ ശാന്തമായി ഫോണിലൂടെ സംസാരിച്ചു. വിശ്വാസികള്‍ അതുവരെ നിശ്ശബ്ദരായി കാത്തുനിന്നു. ഫോണില്‍ സംസാരിച്ചതിന് ശേഷം പൊതുദര്‍ശന വേള തുടരുകയും ചെയ്തു.

ഇത് നാലാംതവണയാണ് ജനറല്‍ ഓഡിയന്‍സിനിടയില്‍ പാപ്പ ഫോണില്‍ സംസാരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. പോപ്പ് മൊബൈലില്‍ നിന്ന് കൊണ്ട് പാപ്പ യൊരിക്കല്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.