സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന് നിത്യനിദ്ര

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ അന്ത്യനിദ്ര സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍. ബസിലിക്കയുടെ ക്രിപ്റ്റിലായിരിക്കും ശവകുടീരം. ആദ്യ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റേതുള്‍പ്പെടെയുള്ള ശവകുടീരങ്ങള്‍ ഇവിടെയാണുള്ളത്.

ജനുവരി രണ്ട് തിങ്കളാഴ്ചമുതല്‍ അഞ്ചാം തീയതി സംസ്‌കാരച്ചടങ്ങുവരെ ഭൗതികദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരച്ചടങ്ങുകള്‍ അഞ്ചാം തീയതി പ്രാദേശികസമയം 9.30 ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. ചടങ്ങുകള്‍ക്ക് ശേഷം ഭൗതികദേഹം സംസ്‌കരിക്കുന്നതിനായി ക്രിപ്റ്റിലേക്ക്‌കൊണ്ടുപോകും.

പള്ളിയുടെയോ കെട്ടിടത്തിന്റെയോ തറയ്ക്ക്താഴെയുള്ള കല്ലറയാണ് ക്രിപ്റ്റ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.