യഥാര്‍ത്ഥ ശക്തിയെന്തെന്ന് ദൈവം നമുക്ക് വെളിപ്പെടുത്തിത്തരും: ഹോളിവുഡ് താരത്തിന്റെ ശക്തമായ സന്ദേശം

ഹോളിവുഡ് ആക്ടറും കത്തോലിക്കനുമായ ജോണ്‍ വോയിഗോട്ട് ഇന്നലെ നല്കിയ സന്ദേശം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. മിഷന്‍ ഇംപോസിബിള്‍ എന്ന ഹിറ്റ് ചിത്രത്തിലെ അഭിനേതാവായ ഇദ്ദേഹം തന്റെ ഫോളവേഴ്‌സിനോടാണ് പ്രാര്‍ത്ഥിക്കാനും ദൈവത്തില്‍ പ്രത്യാശ അര്‍പ്പിക്കാനും ആവശ്യപ്പെട്ടിരിക്കുന്നത്.

അക്രമവും അനീതിയും നിറഞ്ഞ ഈ ലോകത്തില്‍ അതു മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്നും അദ്ദേഹം പറയുന്നു. സാഹചര്യം മുഴുവന്‍ ഇരുണ്ടുപോകുമ്പോഴും ദൈവത്തിന് അവിടെ പ്രകാശം നിറയ്ക്കാന്‍ കഴിയും. നമ്മുടെ കുട്ടികള്‍ നെഗറ്റിവിറ്റിയാണ് പഠിക്കുന്നത്. തെരുവുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.

നിഷ്‌ക്കളങ്കരുടെ വസ്തുക്കള്‍ അവര്‍ കവര്‍ന്നെടുക്കുന്നു. എന്നാല്‍ ദൈവത്തിന്റെ ശക്തി മനുഷ്യരുടേതിനെക്കാള്‍ വലുതാണ്. നീതിയുടെയും ധാര്‍മ്മികതയുടെയും വെളിച്ചംപ്രസരിപ്പിക്കാന്‍ ദൈവത്തിന് കഴിയും. നമ്മുടെ ജീവിതം വിലപ്പിടിപ്പുള്ളതാണ്. നമ്മുടെ സ്വപ്‌നങ്ങള്‍

യാഥാര്‍ത്ഥ്യമുള്ളതാണ്. നമ്മുടെ നിമിഷങ്ങള്‍ വിലപിടിപ്പുള്ളതാണ്. തിന്മയ്ക്കു മീതെ ദൈവത്തിന്റെ ശക്തി വ്യാപരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അദ്ദേഹം സന്ദേശത്തില്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.