യുക്രെയ്ന്‍: റോക്കറ്റുകള്‍ തലങ്ങും വിലങ്ങും പായുന്നു, പക്ഷേ താന്‍ ഇവിടം വിട്ട് എവിടേയ്ക്കുമില്ലെന്ന് ബിഷപ് ജാന്‍ സോബില്ലോ

യുക്രെയ്‌നില്‍ ബോംബ് വര്‍ഷം തുടരുകയാണ്. ഇന്‍ഡസ്ട്രിയല്‍ ഏരിയായിലും റെസിഡന്‍ഷ്യല്‍ ഏരിയായിലും ഒന്നുപോലെ ബോംബ് വര്‍ഷംതുടരുന്നു,. അനേകര്‍ക്ക് ജീവഹാനിയും പരിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തിലുളള നാശനഷ്ടങ്ങളുടെ ചിത്രം ഇനിയും വ്യക്തമായിട്ടില്ല. അത്യന്തം സംഘര്‍ഷഭരിതമായ ഈ സാഹചര്യത്തിലും യുക്രെയ്ന്‍ വിട്ടുപോകില്ലെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബിഷപ് ജാന്‍ സോബില്ലോ. യുക്രെയ്‌നിലെ സാപ്പോറോഷെ രൂപതയുടെ സഹായമെത്രാനാണ് ഇദ്ദേഹം.

ആളുകളുടെ വിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നതായിട്ടാണ് അദ്ദേഹത്തിന്റെ അനുഭവം. അനേകരാണ് ദിവസംതോറും കുമ്പസാരിപ്പിക്കാനും കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്കാനുമായി എത്തിക്കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ അവര്‍ക്ക് തന്നെ ഇവിടെ ആവശ്യമുണ്ട്. വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയഅഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

ഷെല്ലാക്രമണം ഉണ്ടാകുമ്പോള്‍ ആളുകള്‍ ദേവാലയങ്ങളിലേക്കാണ് ഓടിവരുന്നത്. ദൈവത്തിലാണ് പ്രത്യാശയെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. പരിശുദ്ധ പിതാവിനോടും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഞങ്ങളെ അദ്ദേഹം പരിഗണിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. യുക്രെയ്‌നെയും റഷ്യയെയുംമാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത് ഞങ്ങള്‍ ഓര്‍മ്മിക്കുന്നു. പോളണ്ടുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ നല്കുന്ന പിന്തുണയ്ക്കും അഭിമുഖത്തില്‍ ബിഷപ് ജാന്‍ നന്ദി അറിയിച്ചു.

അവസാനംവരെ സാപ്പോറോഷയില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുന്ന തന്നെ ഒരു ഹീറോയായി സ്വയം വിശേഷിപ്പിക്കാന്‍ താല്പര്യമില്ലെന്നും അദ്ദേഹം തുറന്നു പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.