താതനാം ദൈവത്തിന്‍ സുതനെന്‍ ദൈവം.. ദൈവത്തിന്‍ സ്‌നേഹം തലോടുന്ന ഗാനം

താതനാം ദൈവത്തിന്‍ സുതനെന്‍ ദൈവം
തകര്‍ച്ചയിലെന്നും താങ്ങായിടും
തകര്‍ന്നതെല്ലാം പുതുതാക്കീടും
താതനെപോലെന്നെ സ്‌നേഹിച്ചീടും..

ഗോഡ്‌സ് മ്യൂസിക്കിന് വേണ്ടി എസ് തോമസ് രചനയും സംഗീതവും നിര്‍വഹിച്ച് മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ബിബിനച്ചന്‍ പാടിയ ഗാനം ആരംഭിക്കുന്നത് ഇങ്ങനെയാണ്.
തുടര്‍ന്ന് ഗാനരചയിതാവ് നമ്മെ കൊണ്ടുപോകുന്നത് മറ്റ് ചില തിരിച്ചറിവുകളിലേക്കാണ്.
തന്നതെല്ലാം ദൈവമല്ലേ
തരുന്നതെല്ലാം ദൈവമല്ലേ
തമ്പുരാന്റെ സ്‌നേഹമല്ലേ
താങ്ങായി തണലായികൂടെയില്ലേ..

താതനാം ദൈവത്തിന്‍സുതന്‍ എങ്ങനെയാണ് ദൈവമായി മാറുന്നതെന്ന് വിശദീകരിക്കുകയാണ് അടുത്ത നാലുവരികള്‍

തന്നെതന്നെ നല്കിയല്ലോ
തനിക്കുള്ളതെല്ലാം നല്കിയല്ലോ
തന്നെതന്നെ താഴ്ത്തിയല്ലോ
തന്നോളമെന്നെയും ഉയര്‍ത്തിയല്ലോ

ചുരുക്കത്തില്‍ ഉന്നതമായ ദൈവികദര്‍ശനങ്ങള്‍ അടങ്ങിയഒരു ഗാനമാണ് ഇത്. മനുഷ്യാവതാരരഹസ്യത്തിന്റെ അര്‍ത്ഥവും രഹസ്യവും അടങ്ങിയ ഗാനം. ബിബിനച്ചന്റെ സ്വര്‍ഗ്ഗീയനാദം കൂടിചേരുമ്പോള്‍ സ്വര്‍ഗ്ഗത്തോളമെത്തുന്ന ഒരു അനുഭവം ശ്രോതാക്കള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു
ഈ മനോഹരഗാനം കേള്‍ക്കാനായി ലിങ്ക് ചുവടെ കൊടുക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.