കര്‍ത്താവിന്റെ ശിക്ഷണത്തെ നിസ്സാരമാക്കരുതേ…

ശിക്ഷണം നല്കുന്നത് നാം സ്‌നേഹിക്കുന്നവര്‍ക്കാണ്. തന്റെ മക്കള്‍ക്കാണ് ഓരോ മാതാപിതാക്കളും ശിക്ഷണം നല്കുന്നത്. അയല്‍ക്കാരന്റെ മകന്‍ എന്ത് ഗുരുത്വമില്ലായ്മയും വികൃതിയും കാണിച്ചാലും അവര്‍ അവന് ശിക്ഷണം നല്കുന്നില്ല. കാരണം എന്താ, അത് മറ്റൊരാളുടേതാണ്.. പക്ഷേ സ്വന്തം മക്കള്‍ തെറ്റു ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ ശിക്ഷിക്കുന്നു, ഉപദേശിക്കുന്നു,തിരുത്തലുകള്‍ നല്കുന്നു. കാരണം അവര്‍ തങ്ങളുടെയാണ്.

ദൈവത്തിന്റെ കാര്യത്തിലുംഇത് ബാധകമാണ്. അവിടുന്ന് സ്‌നേഹവാനായ പിതാവാണ്. അവിടുത്തെ മക്കളാണ് നമ്മള്‍. നമുക്ക് നല്കുന്ന ശിക്ഷണം അവിടുത്തെ സ്‌നേഹത്തിന്റെ പ്രകടനങ്ങളാണ്. അതുകൊണ്ട് ആ ശിക്ഷണത്തെ നാം വെറുക്കുകയോ നിസ്സാരമാക്കുകയോ ചെയ്യരുത്. വിശുദ്ധഗ്രന്ഥം നമ്മെ ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

നിങ്ങളെ പുത്രന്‍മാരെന്ന്‌ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള ആ ഉപദേശം നിങ്ങള്‍ മറന്നുപോയോ? എന്റെ മകനേ, കര്‍ത്താവിന്റെ ശിക്‌ഷണത്തെനീ നിസ്‌സാരമാക്കരുത്‌. അവന്‍ ശാസിക്കുമ്പോള്‍ നീ നഷ്‌ടധൈര്യനാകയുമരുത്‌.(ഹെബ്രായര്‍ 12 : 5)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.