ഗ്രഹാം സ്‌റ്റെയിന്‍സ് മൂവി ഫെസ്റ്റിവല്‍


കൊച്ചി: യൂണൈറ്റഡ് ക്രിസ്ത്യന്‍ ഫെഡറേഷന്റെയും യൂണൈറ്റഡ് ക്രിസ്ത്യന്‍ പ്രെയര്‍ ഫോര്‍ ഇന്ത്യയുടെയും നേതൃത്വത്തില്‍ നാളെ പിഒസിയില്‍ ഡോ. ഗ്രഹാം സ്‌റ്റെയിന്‍സ് മൂവി ഫെസ്റ്റിവല്‍ നടക്കും. ഓസ്‌ട്രേലിയന്‍ മിഷനറിയായിരുന്ന ഗ്രഹം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊലപ്പെടുത്തിയ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സഹനത്തിന്റെ പാത എന്ന ചിത്രം ഫെസ്റ്റിവലില്‍പ്രദര്‍ശിപ്പിക്കും.

ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനുമാണ് പ്രദര്‍ശനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.