പാക്കിസ്ഥാന്‍; കത്തീഡ്രല്‍ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ വക സാമ്പത്തിക സഹായം

കറാച്ചി: സിന്ധ് പ്രവിശ്യയിലെ സെന്റ് പാട്രിക് കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രി സാമ്പത്തികസഹായം വാഗ്ദാനം ചെയ്തു. 1.5 മില്യന്‍ യുഎസ് ഡോളറാണ് ചീഫ് മിനിസ്റ്റര്‍ മുറാദ് അലി ഷാ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയത്തില്‍ 1,500 പേര്‍ക്ക് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനാവും. 1845 ലാണ് ദേവാലയം നിലവില്‍ വന്നത്.

സഭയുടെ പ്രതിനിധി ഫാ. റോഡ്രിഗ്‌സ് മുഖ്യമന്ത്രിയോട് ദേവാലയത്തിന്റെ പുനനിര്‍മ്മാണത്തിന്റെയും പ്രദേശത്തിന് ക്രൈസ്തവര്‍ നല്കിയ സംഭാവനകളെയും കുറിച്ച് സംസാരിച്ചപ്പോഴാണ് സാമ്പത്തികസഹായം അദ്ദേഹം വാഗ്ദാനം ചെയ്തത്. കത്തോലിക്കാസഭ വിദ്യാഭ്യാസ-ആതുരശുശ്രൂഷാ രംഗങ്ങളില്‍ ചെയ്തുവരുന്ന സേവനങ്ങളെയും മുഖ്യമന്ത്രി പ്രശംസിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.